മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നടന്‍ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നത്.കേസെടുത്തിരിക്കുന്നത് മരട് പൊലീസാണ്. സ്വകാര്യ വ്യക്തി നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത് സിനിമയുടെ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എട്ടു കോടി രൂപ വാങ്ങിയെന്നാണ്. ഇ ഡിയും സിനിമയുടെ മറവില്‍ നടന്ന കളളപ്പണ ഇടപാട് പരിശോധിക്കുകയാണ്. നിർമാതാക്കളില്‍ ഒരാളായ സൗബിൻ ഷാഹിർ ഇ ഡിക്ക് നല്‍കിയ മൊഴി യാതൊരുവിധ കളളപ്പണ ഇടപാടും നടന്നിട്ടില്ലെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *