നികുതിയില്‍ നിന്ന് ഒഴിവാകാനായി പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്തിയെന്ന കേസില്‍ നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
വിടുതല്‍ ഹര്‍ജി തള്ളിയ ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം.
പുതുച്ചേരിയിലെ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വര്‍ഷങ്ങളിലായി രണ്ട് കാറുകളാണ് ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് നികുതി നഷ്ടം ഉണ്ടായെന്നാണ് ക്രൈംബ്രാഞ്ചിന്‌റെ ആരോപണം.