ആലപ്പുഴ കാർത്തികപ്പള്ളിയില്‍ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്ബ് കോളനി സ്വദേശി രാജനാണ് കോടാലി ഉപയോഗിച്ച് വീട്ടമ്മയെ ആക്രമിച്ചത്.
പ്രതിയെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജൻ പ്രദേശത്ത് സ്ഥിരം മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്ന ആളാണെന്നും ഇയാള്‍ക്കെതിരെ മുൻപും നിരവധി കേസുകള്‍ഉണ്ടെന്നും പൊലീസ് പറയുന്നു.
ഇന്നലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോടാലിക്ക് മൂർച്ച ഇല്ലാത്തതിനാല്‍ അതിന്റെ പിടി ഉപയോഗിച്ചാണ് വീട്ടമ്മയെ മർദ്ദിച്ചത്. ഇന്നലെ ഈ വീട്ടമ്മയുടെ മകനുമായി രാജൻ വാക്കുതർക്കത്തില്‍ ഏർപ്പെട്ടിരുന്നുവെന്നും ഇതിന്റെ വെെരാഗ്യത്തിലാണ് വീട്ടമ്മയെ ആക്രമിച്ചതെന്നും നാട്ടുകാർ പറയുന്നു. ആദ്യം മകനെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. എന്നാല്‍ മകൻ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് വീട്ടമ്മയെ ആക്രമിച്ചത്