മകരവിളക്ക് പ്രമാണിച്ച് സ്പെഷ്യൻ ട്രെയിൻ സ‍‍ർവ്വീസ്; സമയക്രമം ഇങ്ങനെ

തിരുവനന്തപുരം നോർത്ത് മുതൽ റെനിഗുണ്ട വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവ്വീസ്. റിസർവേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്

മകരവിളക്ക് പ്രമാണിച്ച് പ്രത്യേക ട്രെയിൻ സർവ്വീസ് ഒരുക്കി റെയിൽവേ. തിരുവനന്തപുരം നോർത്ത് മുതൽ റെനിഗുണ്ട വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവ്വീസ്. റിസർവേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ട്രെയിൻ നമ്പർ: 06079 തിരുവനന്തപുരം നോർത്ത് – റെനിഗുണ്ട മകരവിളക്ക് സ്പെഷ്യൽ ട്രെയിൻ യാത്രാ സമയം ഇങ്ങനെ,

2025 ജനുവരി 15 ബുധനാഴ്‌ച: തിരുവനന്തപുരം നോർത്തിൽ നിന്ന് പുലർച്ചെ 3:55 ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 5 മണിയോടു കൂടി കൊല്ലം ജംഗ്ഷനിലെത്തും. ചെങ്ങന്നൂരിൽ ആറ് മണിക്കോ, ആറ് മണി കഴിഞ്ഞ് പത്ത് മിനിറ്റോട്ട് കൂടിയോ എത്തുന്ന ട്രെയിൻ തിരുവല്ലയിൽ 6:20 ന് എത്തിച്ചേരും. തുടർന്ന് കോട്ടയം ജംഗ്ഷനിൽ 06.45- 06.55 AMന് ഉള്ളിൽ എത്തിച്ചേരും. എറണാകുളം ടൗണിൽ 08.00- 08.05 AM നും എത്തിച്ചേരും. തൃശൂരിൽ രാവിലെ 9 മണിക്ക് എത്തിച്ചേരും. പാലക്കാട് 10.50 AM – 11.00 മണിയോടെ എത്തിച്ചേരും. തുട‍‍ർന്ന് പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാടി വഴി റെനിഗുണ്ടയിൽ രാത്രി പതിനൊന്നരയോട് കൂടി എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *