ഭൂമിയ്ക്ക് നേരെ പാഞ്ഞടുത്ത് ഛിന്ന ഗ്രഹം

ഭൂമിയെ ലക്ഷ്യമാക്കി കുതിച്ച്‌ ഛിന്നഗ്രഹം. 67 മീറ്റര്‍ നീളമുള്ള എന്‍എഫ് 2024 എന്ന ഛിന്നഗ്രഹമാണ് ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നത്.

മണിക്കൂറില്‍ 73,055 കിലോമീറ്റര്‍ വേഗതയിലാണ് ഇതിന്റെ സഞ്ചാരം.

ഛിന്നഗ്രഹത്തിന്റെ സഞ്ചാര ദിശ മനസിലാക്കി വരികയാണെന്ന് നാസ അറിയിച്ചു. അപ്പോളോ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന നിയര്‍ എര്‍ത്ത് ആസ്റ്ററോയിഡ് വിഭാഗത്തില്‍ പെടുന്ന ഛിന്നഗ്രഹമാണിത്. സൂര്യനെ വലം വയ്ക്കുന്ന അപ്പോളോ ഗണത്തില്‍പ്പെട്ട ഛിന്നഗ്രഹമാണ് എന്‍എഫ് 2024. ഇന്ന് ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് 48 ലക്ഷം കിലോമീറ്റര്‍ അകലെയെത്തുമെന്നാണ് നാസ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറിയുടെ കണക്കുകൂട്ടല്‍.

താരതമ്യേന ചെറുതായതിനാല്‍ ഇത് ഭൂമിയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് നിഗമനം. ഭൂമിയുടെ സമീപത്തു കൂടി പോകാന്‍ സാധ്യതയുള്ള എല്ലാ ഛിന്നഗ്രഹങ്ങളുടെയും സഞ്ചാരദിശയും മറ്റു വിവരങ്ങളും നേരത്തെ തന്നെ നാസ ശേഖരിച്ചിരുന്നു.150 മീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ളതും ഭൂമിക്ക് 74 ലക്ഷം കിലോമീറ്റര്‍ അടുത്തുവരെ വരുന്നതുമായ ഛിന്നഗ്രഹങ്ങളെയാണ് അപകടകാരികളുടെ കൂട്ടത്തില്‍ നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എന്‍എഫ് 2024ന് പിന്നാലെ മൂന്ന് ഛിന്നഗ്രഹങ്ങള്‍ കൂടി അടുത്ത ദിവസങ്ങളില്‍ ഭൂമിക്ക് സമീപമെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *