തിരുവനന്തപുരം ആറ്റിങ്ങലില്‍ ഭാര്യയുടെ അമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുയ മരുമകനെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വർക്കല മംഗലത്തുവീട്ടില്‍ അനില്‍കുമാറാണ് (40) അറസ്റ്റിലായത്. ഇയാളുടെ ഭാര്യയുടെ അമ്മയായ ആറ്റിങ്ങല്‍ കരിച്ചിയില്‍ രേണുക അപ്പാർട്ട്മെൻ്റ്സില്‍ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടല്‍ പ്രീതയെയാണ് (50) ഇയാള്‍ കൊലപ്പെടുത്തിയത്. പ്രീതയുടെ മൂത്തമകള്‍ ബിന്ധ്യയുടെ ഭർത്താവാണ് അനില്‍കുമാർ.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന ചുറ്റികയുപയോഗിച്ച് പ്രീതയെയും ഭർത്താവ് ബാബുവിനെയും അക്രമിക്കുകയായിരുന്നു. സംഭവ സമയം പ്രീതയും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു
പ്രീതയ്ക്കൊപ്പം അക്രമണത്തിനിരയായ ഭർത്താവും കെ.എസ്.ആർ.ടി സി ഉദ്യാഗസ്ഥനുമായിരുന്ന ബാബു പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു അനില്‍കുമാർ. കുടുംബ പ്രശ്നങ്ങളെ തുടന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.