രണ്ട് ദിവസമായി പെയ്ത കനത്തമഴയില്‍ ഭാരതപ്പുഴയില്‍ കുടുങ്ങിക്കിടന്ന കാന്നുകാലികളെ രക്ഷപ്പെടുത്തി.
തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസിന്റെ നിർദേശ പ്രകാരം തോണിക്കാരനായ യാഹുട്ടിയാണ് രക്ഷപ്പെടുത്തിയത്. ഭാരതപ്പുഴയില്‍ തിരുനാവായക്കും-തവനൂരിനും ഇടയില്‍ തവനൂർ സ്വദേശിയുടെ 10 കന്നുകാലികളെയാണ് രക്ഷപ്പെടുത്തിയത്.
ഇനിയും 25 കന്നുകാലികള്‍ ഭാരതപ്പുഴയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഭാരതപ്പുഴയില്‍ അലക്ഷ്യമായി അഴിച്ചുവിട്ട കന്നുകാലികള്‍ ജലനിരപ്പ് ഉയർന്നതോടെ പുഴയില്‍ കുടുങ്ങുകയാണ്. കന്നുകാലികളെ വളർത്തുന്ന സംഘങ്ങള്‍ അഴിച്ചുവിട്ടവയാണ് പുഴയിലെ മധ്യഭാഗത്തെ തുരുത്തുകളില്‍ കുടുങ്ങുന്നത്.
പുഴയില്‍ ജലനിരപ്പ് ഉയർന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായി. ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിലായി നിരവധി കന്നുകാലികള്‍ ഇത്തരത്തില്‍ മേഞ്ഞുനടക്കുന്നതായി പുഴയോരവാസികള്‍ പറയുന്നു.
ഏതാനും വർഷം മുമ്ബ് പ്രളയകാലത്ത് ഭാരതപ്പുഴയില്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടന്ന കന്നുകാലികളെ അഗ്നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്. മഴയില്‍ ജലനിരപ്പ് ഉയരുമ്ബോള്‍ കന്നുകാലികള്‍ പുഴയുടെ മധ്യഭാഗത്ത് കുടുങ്ങുകയാണ് പതിവ്. ശക്തമായ മഴയില്‍ പുഴ നിറഞ്ഞൊഴുകിയാല് ഇവയുടെ ജീവൻ അപകടത്തിലാകും. ഇക്കാര്യം കണക്കിലെടുത്ത് പുഴയില്‍ കന്നുകാലികളെ മേയാൻ വിടരുതെന്ന് അധികൃതർ കർശന താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം നിർദേശത്തിന് പുല്ലുവില നല്‍കിയാണ് കർഷകരില്‍ ഒരുവിഭാഗം പുഴയില്‍ അഴിച്ചുവിടുന്നത്. അഴിച്ചുവിട്ട് മാസങ്ങള്‍ കഴിഞ്ഞ് വില്പന സമയത്താണ് ഇവയെ തിരിച്ചെത്തിക്കാറുള്ളത്. പരിപാലിക്കാനുള്ള ചെലവ് ഒഴിവാക്കാനാണ് പുഴയില്‍ അഴിച്ചുവിടുന്നത്. ഒരോരുത്തരുടെ കന്നുകാലികളെ പ്രത്യേകം തിരിച്ചറിയാൻ ശരീരത്തില്‍ അടയാളം കുത്തിയിട്ടുണ്ട്.