കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവിന്റ കുത്തേറ്റ് ഭാര്യ ആശുപത്രിയില്‍.
സംഭവത്തില്‍ ഹരിപ്പാട് തൃക്കുന്നപ്പുഴ വലിയപറമ്ബ് രാജി നിവാസി രാജേഷ് (32) അമ്മ സരസ്വതി (52) എന്നിവരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
കുത്തേറ്റ രാജേഷിന്റെ ഭാര്യ വൃന്ദ മോള്‍ (34) വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി കുടുംബ പ്രശ്നങ്ങളെ തുടർന്ന് തര്‍ക്കത്തിനൊടുവില്‍ രാജേഷ് കത്തി ഉപയോഗിച്ച് വൃന്ദയുടെ വയറ്റത്ത് കുത്തുകയായിരുന്നു.
തുടർന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ നേതൃത്വത്തില്‍ എസ് എച്ച് ഒ ഷാജിമോൻ,എസ് ഐ മാരായ ബൈജു, ശ്രീകുമാർ, എ എസ് ഐ സംഗീത, സിപിഒമാരായ അക്ഷയ്കുമാർ, വൈശാഖ്, അഖില്‍ മുരളി, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.