മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. വിട്ടല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുനച്ച ദേവിനഗറില്‍ ലീലയാണ് (45) മരിച്ചത്.
ഭർത്താവ് സഞ്ജീവ പതിവായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസം ലീലയെ മർദിച്ചതായും നാട്ടുകാർ പൊലീസിനോട് പറഞ്ഞു. അയല്‍വാസികള്‍ ഉടൻ പുത്തൂർ സർക്കാർ ആശുപത്രിയിലും മംഗളൂരു ഗവ. വെൻലോക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.