ഭർതൃവീട്ടില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ഭാലിയയിലാണ് ഞെട്ടിക്കുന്ന സംഭവം.
സപ്ന ചൗഹാൻ എന്ന 20-കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജൂണ്‍ 18നായിരുന്നു സപ്നയുടെ വിവാഹം. പിന്നാലെ ജൂണ്‍ 30 മുതലാണ് യുവതിയെ കാണാതാകുന്നത്. ഭർതൃവീട്ടുകാരാണ് സപ്നയുടെ കുടുംബത്തെ വിവരമറിയിച്ചത്. പിന്നാലെ സഹത്വാർ പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച പരാതിയും നല്‍കി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കൈമാറി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.