ഭക്ഷണം നിയന്ത്രിച്ചിട്ടും പ്രമേഹം കുറയുന്നില്ലേ? എങ്കില്‍ ഇതൊന്ന് കഴിച്ചു നോക്കൂ

ഗോളതലത്തില്‍ നേരിടുന്ന വലിയൊരു ആരോഗ്യ പ്രശ്‌നമാണ് പ്രമേഹം. ഹൃദ്രോഗം, ഹൃദയസ്തംഭനം, സ്‌ട്രോക്ക് പോലുള്ള ഗുരുതര അവസ്ഥകളിലേക്ക് ഇത് നയിക്കാം.

ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തിട്ടും പ്രമേഹം ക്രമീകരിക്കാന്‍ പ്രയാസപ്പെടുന്നുണ്ടെങ്കില്‍ പരീക്ഷിക്കാവുന്ന ഒരു കിടിലന്‍ ഫ്രൂട്ടാണ് ചെസ്റ്റ്‌നട്ട്. കാസ്റ്റിയ ഇനത്തില്‍ പെട്ടതാണ് ഇവ.

വിറ്റാമിന്‍ സി, എ, ബി6, ഫോളേറ്റ്, അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് ചെസ്റ്റ് നട്ട്. ഗ്ലൈസെമിക് സൂചിക കുറവായതു കൊണ്ട് തന്നെ ചെസ്റ്റ്‌നട്ട് പ്രമേഹ രോഗികള്‍ക്ക് വളരെ ഫലപ്രദമാണ്. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഭക്ഷണം ദഹിക്കുന്ന സമയത്ത് ശരീരത്തില്‍ പഞ്ചസാരയുടെ ആഗിരണം ചെയ്യുന്ന പ്രക്രിയ സാവധാനത്തിലാക്കും. കൂടാതെ ഇവയില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

ഹൃദയാരോഗ്യം

ചെസ്റ്റ്നട്ടില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ഹൃദ്രോഗ സാധ്യത കുറയ്ക്കും. രക്തസമ്മർദം നിയന്ത്രിക്കാനും ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വർധിപ്പിക്കുകയും സിരകളിലെ വീക്കം കുറയ്‌ക്കാനും ചെസ്റ്റ്നട്ട് കഴിക്കാവുന്നതാണ്.

ദഹനം

നാരുകളാല്‍ സമ്ബന്നമായ ചെസ്റ്റ്നട്ട് കഴിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ആമാശയത്തിലെ നല്ല ബാക്ടീരിയകളെ ചെസ്റ്റ്നട്ട് വർധിപ്പിക്കും. അതിലൂടെ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കുറയും.

എല്ലുകളുടെ ആരോഗ്യം

കാല്‍സ്യം, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ ധാതുക്കള്‍ ചെസ്റ്റ്നട്ടില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു. ശരീരവേദന, എല്ലുവേദന, സന്ധി വേദന എന്നിവയുണ്ടെങ്കില്‍ ചെസ്റ്റ്നട്ട് കഴിക്കുന്നത് ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *