2024 ലെ ഏറ്റവും മികച്ച ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി മഞ്ഞുമ്മേല്‍ ബോയ്സ്. ₹241.10 കോടിയാണ് ചിത്രം നേടിയ ഗ്രോസ് കളക്ഷൻ.
പക്ഷെ കേരള ബോക്‌സ് ഓഫീസ് കളക്ഷൻ മാത്രം പരിശോധിച്ചാല്‍ മഞ്ഞുമ്മേല്‍ ബോയ്സ് നേടിയത് ₹72.00 കോടിയാണ്. കേരളത്തിലെ തീയറ്റർ കളക്ഷനില്‍ മൂന്നാം സ്ഥാനം. ആടുജീവിതവും ആവേശവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ആടുജീവിതം ₹79.28 കോടി കളക്ഷൻ നേടിയപ്പോള്‍ ആവേശം ₹76.10 കോടി രൂപയും കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് മാത്രം നേടി. ലോകവ്യാപകമായി ഏറ്റവും മികച്ച ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആടുജീവിതം. ₹158.48 കോടിയാണ് കളക്ഷൻ തുക. ₹156.00 കോടിയോടെ ആവേശം മൂന്നാം സ്ഥാനത്തും പ്രേമലു (₹135.90 കോടി), അജയൻ്റെ രണ്ടാം മോഷണം (₹106.78 കോടി), ഗുരുവായൂർ അമ്ബലനടയില്‍ (₹90.20 കോടി), വർഷങ്ങള്‍ക്കു ശേഷം (₹83.03 കോടി), കിഷ്കിന്ധ കാണ്ഡം (₹77.06 കോടി), ടർബോ (₹72.20 കോടി), മാർക്കോ (₹64.05 കോടി) എന്നീ ചിത്രങ്ങള്‍ യഥാക്രമം നാല് മുതല്‍ പത്ത് വരെയുളള സ്ഥാനങ്ങളിലും ഉണ്ട്. ഇതില്‍ ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഇപ്പോഴും പ്രദർശനം തുടരുകയാണ്.204
കേരളത്തിലെ തീയറ്ററുകളില്‍ ലാഭം നേടിക്കൊടുത്ത ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ അജയൻ്റെ രണ്ടാം മോചനം (₹68.75 കോടി), പ്രേമലു (₹62.75 കോടി), ഗുരുവായൂർ അമ്ബലനടയില്‍ (₹48.02 കോടി), കിഷ്കിന്ധ കാണ്ഡം (₹41.03 കോടി), വർഷങ്ങള്‍ക്കു ശേഷം (₹38.80 കോടി), ടർബോ (₹36.00 കോടി), കല്‍ക്കി 2898 എഡി (₹31.80 കോടി) എന്നീ ചിത്രങ്ങളും ഇടം പിടിച്ചു.
വിദേശത്ത് പ്രദർശനത്തിനെത്തിയതിലെ മികച്ച മലയാളം ഗ്രോസറുകള്‍ പരിശോധിച്ചാല്‍ മഞ്ഞുമ്മേല്‍ ബോയ്സ് തന്നെയാണ് ₹73.45 കോടിയുമായി ഒന്നാമത്. ₹59.45 കോടിയുമായി ആടുജീവിതം രണ്ടാമതും ₹54.80 കോടിയുമായി ആവേശം മൂന്നാമതുമാണ്. 2024 ല്‍ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള മികച്ച മോളിവുഡ് ഗ്രോസറുകള്‍ നോക്കിയാലും മഞ്ഞുമ്മേല്‍ ബോയ്സ് ഒന്നാമത് തന്നെ. കേരളം കൂടാതെ ഇന്ത്യയിലെ കളക്ഷനില്‍ മഞ്ഞുമ്മേല്‍ ബോയ്സ് ₹95.65 കോടി നേടിയപ്പോള്‍ ₹30.90 കോടിയുമായി പ്രേമലുവാണ് രണ്ടാം സ്ഥാനത്ത്. ആവേശം (₹25.10 കോടി), ആടുജീവിതം (₹19.75 കോടി), ഭ്രമയുഗം – (₹8.00 കോടി), വർഷങ്ങള്‍ക്കു ശേഷം (₹7.70 കോടി), ഗുരുവായൂർ അമ്ബലനടയില്‍ (₹7.32 കോടി), കിഷ്കിന്ധ കാണ്ഡം (₹6.73 കോടി), സൂക്ഷമദർശിനി (₹5.70 കോടി), അജയൻ്റെ രണ്ടാം മോചനം – (₹5.53 കോടി) എന്നീ ചിത്രങ്ങളാണ് പത്തു വരെയുളള സ്ഥാനങ്ങളില്‍.
2024ലെ കേരള ബോക്‌സ് ഓഫീസിലെ മികച്ച ആദ്യദിന കളക്ഷനുകള്‍ നോക്കിയാല്‍ ₹6.35 കോടി കളക്ഷനോടെ പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുന്നത് പുഷ്പ 2: റൂള്‍ ആണ്. ₹6.15 കോടി കളക്ഷനോടെ ടർബോ രണ്ടാമതും ₹5.85 കോടിയോടെ മലൈക്കോട്ടൈ വാലിബൻ മൂന്നാമതുമാണ്. ആടുജീവിതം (₹5.83 കോടി), ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം (₹5.80 കോടി), മാർക്കോ (₹4.45 കോടി), കങ്കുവ (₹4.20 കോടി), വേട്ടയ്യൻ (₹4.10 കോടി), ഗുരുവായൂർ അമ്ബലനടയില്‍ (₹3.65 കോടി), ഒടുവിലായി ഇറങ്ങിയ മോഹൻലാല്‍ ചിത്രം ബറോസ് (₹3.51 കോടി) എന്നിവയാണ് ആദ്യദിനത്തില്‍ തീയറ്ററുകളില്‍ ലാഭമുണ്ടാക്കിയ ചിത്രങ്ങള്‍.