കഴിഞ്ഞ സീസണില്‍ എഫ്.സി ഗോവക്കായി തിളങ്ങിയ മൊറോക്കോൻ സ്ട്രൈക്കർ നോഹ സദൗയിയെ കൂടാരത്തിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്.
താരവുമായി രണ്ട് വർഷത്തെ കരാറില്‍ ഒപ്പുവച്ചു. പുതിയ സീസണിലേക്കുള്ള ക്ലബ്ബിന്റെ ആദ്യ വിദേശ താരമാണ് നോഹ.30കാരനായ താരം ഐ.എസ്.എലില്‍ ഇതിനകം 54 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി 29 ഗോളുകളും 16 അസിസ്റ്റുകളും സ്വന്തമാക്കി. നോഹയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബ്ലാസ്റ്റേഴ്സ് നേരത്തെ ആരംഭിച്ചിരുന്നു.
2021ല്‍ മൊറോക്കോ ദേശീയ ടീമില്‍ അങ്ങേറ്റം കുറിച്ചതിന് ശേഷം രാജ്യത്തിനായി 4 മത്സരങ്ങള്‍ കളിച്ചു. 2021 ആഫ്രിക്കൻ നേഷൻസ് ചാമ്ബ്യൻഷിപ്പിന്റെ സെമിയിലും ഫൈനലിലും കളിച്ച് മൊറോക്കോയെ കിരീടത്തിലേക്ക് എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ച താരമാണ് നോഹ,