ബ്രസീലിയൻ സുപ്രീംകോടതിയില്‍ സ്ഫോടനം നടത്തിയ അക്രമി കൊല്ലപ്പെട്ടു.മുൻ പ്രസിഡന്‍റ് ജയിർ ബൊള്‍സെനാരോയുടെ ലിബറല്‍ പാർട്ടിക്കാരനായ ഫ്രാൻസിസ്കോ ലൂയിസ് ആണ് സ്ഫോടനം നടത്തിയത്.ബുധനാഴ്ച വൈകുന്നേരമാണ് സുപ്രീംകോടതിയില്‍ സ്ഫോടനം ഉണ്ടായത്.
തൊട്ടുപിന്നാലെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.സുപ്രീംകോടതി പരിസരത്ത് രണ്ടുതവണ സ്ഫോടനശബ്ദം കേട്ടു. കെട്ടിടത്തിനുനേർക്ക് ഇയാള്‍ സ്ഫോടകവസ്തുക്കള്‍ വലിച്ചെറിഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു.