ട്രോയിസില്‍ നിന്നുള്ള ബ്രസീലിയൻ അറ്റാക്കർ സാവിഞ്ഞോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. 20കാരനായ താരം ഈ ട്രാൻസ്ഫർ വിൻഡോയിലെ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ സൈനിംഗ് ആണ്.ഫ്രഞ്ച് ക്ലബിനായി ഒരു സീനിയർ മത്സരം കളിക്കാതെയാണ് സാവിഞ്ഞോ ക്ലബ് വിടുന്നത്. ട്രോയിസില്‍ എത്തിയത് മുതല്‍ താരം ലോണില്‍ ആയിരുന്നു. അവസാന സീസണില്‍ ജിറോണയില്‍ ആണ് താരം ലോണില്‍ കളിച്ചത്. 20കാരനായ താരം ബ്രസീലിന്റെ കോപ അമേരിക്ക ടീമില്‍ ഉണ്ടായിരുന്നു. 2022ല്‍ ആയിരുന്നു അത്ലറ്റികോ മിനേരോയില്‍ നിന്ന് സാവിഞ്ഞോ ട്രോയിസില്‍ എത്തിയത്. അവിടെ കരാറില്‍ ഇരിക്കെ പി എസ് വിയിലും ലോണില്‍ കളിച്ചു.പ്രീമിയർ ലീഗ് ജേതാക്കള്‍ക്ക് £33.6 മില്യണ്‍ ആണ് ട്രാൻസ്ഫർ ഫീ ആയി നല്‍കുക. സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ തന്നെയുള്ള ക്ലബാണ് ട്രോയിസ്. 2029 വരെ നീണ്ടു നില്‍ക്കുന്ന കരാർ താരം സിറ്റിയില്‍ ഒപ്പുവെച്ചു.