നടൻ ഫഹദ് ഫാസിലിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന് പേരിട്ടു. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന റോംകോം ജോണറിലെത്തുന്ന ചിത്രത്തിന്റെ പേര് ഇഡിയറ്റ്സ് ഒഫ് ഇസ്താംബുള്‍ എന്നാണ്.
പുത്തൻ സെൻസേഷൻ തൃപ്തി ദിമ്രിയാകും നായികയാകുന്നത്. പ്രധാന കഥാപാത്രങ്ങള്‍ തുർക്കിയിലേക്ക് നടത്തുന്ന യാത്രയെ ചുറ്റിപ്പറ്റിയാകും ചിത്രത്തിന്റെ കഥ. യുറോപ്പിലും ഇന്ത്യയിലുമാകും സിനിമയുടെ ചിത്രീകരണം. അതില്‍ ഭൂരിഭാഗവും യൂറോപ്പിലാകുമെന്നാണ് വിവരം. പിങ്ക് വില്ലയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
മൂന്ന് മാസം കൊണ്ടാകും സിനിമയുടെ ചിത്രീകരണം പൂർത്തിയാവുക. ഇംതിയാസ് അലിയുടെ നിർമാണ കമ്ബനിയായ വിൻഡോ സീറ്റ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സ്ക്രിപ്റ്റിന്റെ അവസാനവട്ട മിനുക്ക് പണിയിലാണ് അണിയറപ്രവർത്തകർ. പ്രീ പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ച ചിത്രം 2025 അവസാനത്തോടെ തിയേറ്ററുകളിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഫഹദ് ഫാസില്‍ ഭാഗമായി അവസാന പുറത്തിറങ്ങിയ ചിത്രം പുഷ്പ 2 സുകുമാർ സംവിധാനം ചെയ്ത അല്ലു അർജുൻ ചിത്രം ആഗോള ബോക്സോഫീസില്‍ വലിയ തരംഗമാണ് തീർക്കുന്നത്. 1000 കോടി നേടി മുന്നേറുകയാണ് ചിത്രം.