ബോക്സ് ഓഫീസ് തൂത്തുവാരി ‘രായൻ’; ധനുഷ് ചിത്രം 150 കോടി ക്ലബ്ബില്‍

 ബോക്സ്‌ഓഫീസ് തകർത്ത് ‘രായൻ’വിജയകുതിപ്പ് തുടരുകയാണ്. ധനുഷ് തന്നെ സംവിധാനം ചെയ്ത ചിത്രം ആഗോള ബോസ്‌ഓഫീസില്‍ 150 കോടി കടന്നിരിക്കുകയാണ് ഇപ്പോള്‍.

ഇതോടെ ഈ വർഷത്തെ 150 കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുയാണ് രായൻ.തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 75 കോടിയിലധികം രൂപ ചിത്രം നേടിക്കഴിഞ്ഞു.ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ് ചിത്രം എന്ന നേട്ടവും ഇതോടെ ‘രായന് സ്വന്തം .

ഇന്നോളമുള്ള ധനുഷിന്റെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് രായന്റേത് .എന്തായാലും ചിത്രം ഇനിയും കളക്ഷനില്‍ കുതിപ്പ് നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല.രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ധനുഷ്.ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്, സംഗീത നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്‍മാനാണ്.മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരുമുണ്ട് .

തമിഴിന് പുറമെ ഹിന്ദി ,തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.സിനിമ ഈ മാസം 30 ന് ആമസോണ്‍ പ്രൈമിലുടെ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപോർട്ടുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *