ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിസ്താര വിമാനം വഴിതിരിച്ചുവിട്ടു. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. വിസ്താരയുടെ യുകെ 17 എന്ന വിമാനമാണ് വഴിതിരിച്ചുവിട്ടത്. വിമാനം പിന്നീട് സുരക്ഷിതമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കിയതായി വിസ്താര എയര്‍ലൈന്‍ അറിയിച്ചു.
യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് വിസ്താര എയര്‍ലൈന്‍ അറിയിച്ചു. ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി വിമാനം വഴിതിരിച്ചുവിടാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു.