അമേരിക്കയില്‍ വന്‍നാശം വിതച്ച് ബോംബ് ചുഴലിക്കാറ്റ്. വടക്കുപടിഞ്ഞാറന്‍ തീരത്ത് ആഞ്ഞടിച്ച ‘ബോംബ് ചുഴലിക്കാറ്റി’ല്‍ ഒരാള്‍ മരിക്കുകയും അഞ്ച് ലക്ഷത്തിലധികം പേരുടെ വൈദ്യുതി ബന്ധവും നിലച്ചു.
വളരെ പെട്ടന്ന് തന്നെ സ്വഭാവം മാറുന്ന ചുഴലിക്കാറ്റുകളാണ് ബോംബ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണതിന് പിന്നാലെയാണ് വിവിധ മേഖലകളില്‍ വൈദ്യുതി ബന്ധം നിലച്ചത്.
മരങ്ങള്‍ വീണും വൈദ്യുതി കമ്ബികള്‍ ഒടിഞ്ഞുവീണും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമയ കാറ്റില്‍ ലിന്‍വുഡില്‍ വലിയ മരം വീണ് സ്ത്രീ മരിച്ചതായി സൗത്ത് കൗണ്ടി ഫയര്‍ റിപ്പോര്‍ട്ട് ചെയ്തതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പടിഞ്ഞാറന്‍ വാഷിംഗ്ടണിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസപ്പെട്ടു. 474,000ലധികം ഉപഭോക്താക്കള്‍ ഇരുട്ടിലായി. എനംക്ലാവില്‍ 74 മൈല്‍ വേഗതയില്‍ എത്തി ചുഴലയിക്കാറ്റ് സിയാറ്റില്‍ പ്രദേശത്ത് 45 മുതല്‍ 55 മൈല്‍ വരെ വേഗതയില്‍ വീശി. ചുഴലിക്കാറ്റിന്റെ ശക്തി ബുധനാഴ്ച പുലര്‍ച്ചെ 1:00 ന് ശേഷം കുറഞ്ഞതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വരുംദിവസങ്ങളില്‍ ഏകദേശം 50 മില്ലിബാറോ അതില്‍ കൂടുതലോ ആകും മഴയെന്നാണ് പ്രവചനം. അടുത്ത ഏതാനും ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ പസഫിക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.