പോർട്ടോയിലെ എസ്റ്റാഡിയോ ഡോ ഡ്രാഗോയില് നടന്ന യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തില്‍ പോർച്ചുഗല്‍ പോളണ്ടിനെ 5-1 ന് പരാജയപ്പെടുത്തിയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്റ്റാർ ആയി.
രണ്ട് തവണ സ്കോർ ചെയ്യുകയും ഒരു തവണ അസിസ്റ്റ് ചെയ്യുകയും ചെയ്ത റൊണാള്‍ഡോ പോർച്ചുഗലിനെ ടൂർണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനലിലേക്ക് നയിച്ചു.
ന്യൂനോ മെൻഡിസുമായി ചേർന്ന് നടത്തിയ നീക്കത്തിനു ശേഷം ഒരു ക്ലിനിക്കല്‍ ഹെഡറിലൂടെ റാഫേല്‍ ലിയോ പോർച്ചുഗലിന്റെ സ്കോറിംഗ് ആരംഭിച്ചു. ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ എന്നിവരും ഒരു പെനാള്‍ട്ടിയിലൂടെ റൊണാള്‍ഡോയും ലീഡ് ഉയർത്തി.
87-ാം മിനിറ്റില്‍ ഒരു ഓവർഹെഡ് കിക്കിലൂടെ റൊണാള്‍ഡോ ടീമിന്റെ ജയം ഉറപ്പിച്ചു. പോളണ്ടിൻ്റെ ഡൊമിനിക് മാർക്സുക്ക് ആണ് ആശ്വാസ ഗോള്‍ നേടിയത്.