ബേസില്‍ നായകൻ, ടൊവീനോ നിര്‍മാതാവ്; മരണമാസിന് തുടക്കമായി

നടൻ ടൊവീനോ തോമസ് നിർമിക്കുന്ന മരണമാസ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ശനിയാഴ്ച്ച മട്ടാഞ്ചേരിയില്‍ ആരംഭിച്ചു.

നവാഗതനായ ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മട്ടാഞ്ചേരി ബസാർ റോഡിലെ നികുതി വകുപ്പിന്‍റെ ഓഫീസിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. ഒരു സർക്കാർ ഓഫീസ് ആയിട്ടു തന്നെയായിരുന്നു ചിത്രീകരണം.

രാജേഷ് മാധവനും ഏതാനും ജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന ഒരു രംഗമാണ് ആദ്യം ചിത്രീകരിച്ചത്. ബേസില്‍ ജോസഫ്, അരുണ്‍ കുമാർ അരവിന്ദ്, ജിസ് ജോയ് എന്നിവർക്കൊപ്പം പ്രവർത്തിക്കുകയും, പിന്നീട് ആഡ് ഫിലിമുകള്‍ ഒരുക്കുകയും ചെയ്തു കൊണ്ടാണ് ശിവപ്രസാദിന്‍റെ മെയിൻ സ്ട്രീം സിനിമയിലേക്കുള്ള രംഗപ്രവേശമാണ് ഈ ചിത്രം.

ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് വേള്‍ഡ് വൈഡ് ഫിലിംസിന്‍റെ ബാനറില്‍ ടിംഗ്സ്റ്റണ്‍ തോമസ്, ടൊവീനോ തോമസ്, തൻസീർ സലാം, റാഫേല്‍ പൊഴാലിപ്പറമ്ബില്‍ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഗോകുല്‍നാഥ് ജി. പൂർണ്ണമായും ഡാർക്ക് ഹ്യൂമർ ജോണറിലാണ് ചിത്രത്തിന്‍റെ അവതരണം.

ബേസില്‍ ജോസഫാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് ഏഴിന് താരം ചിത്രത്തില്‍ ജോയിൻ ചെയ്യും. പുതുമുഖം അനിഷ്മ അനില്‍കുമാറാണ് നായിക.

ബാബു ആന്‍റണി, സുരേഷ് കൃഷ്ണ, സിജു സണ്ണി, പുലിയാനം പൗലോസ് എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

വരികള്‍ – മുഹ്സിൻ പെരാരി, സംഗീതം – ജയ് ഉണ്ണിത്താൻ, ഛായാഗ്രഹണം – നീരജ് രവി, എഡിറ്റിംഗ് – ചമ്മനം ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്, മേക്കപ്പ് – ആർ.ജി. വയനാടൻ, കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ,

നിശ്ചല ഛായാഗ്രഹണം – ഹരികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേർസ് – ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായണ്‍, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് മേനോൻ, പ്രൊഡക്ഷൻ മാനേജർ – രാഹുല്‍ രാജാജി, പ്രൊഡക്ഷൻ കണ്‍ട്രോളർ- എല്‍ദോ സെല്‍വരാജ്. കൊച്ചിയിലും പരിസരങ്ങളിലുമായി ചിത്രത്തി‍ന്‍റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ- വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *