ബെവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് വിദേശമദ്യം മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍

അമ്ബലപ്പുഴയിലെ ബെവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് വിദേശമദ്യം മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

മദ്യം വാങ്ങാനെന്ന വ്യാജേന എത്തിയവര്‍ അരയില്‍ ഒളിപ്പിച്ച മദ്യക്കുപ്പികളുമായി കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ 12 ആം തിയ്യതിയാണ് കേസിനാസ്പതമായ സംഭവം. മദ്യം വാങ്ങാന്‍ എന്ന വ്യാജേന അമ്ബലപ്പുഴ ബിവറേജ്‌സ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ എത്തിയ പ്രതികള്‍ റാക്കില്‍ സൂക്ഷിച്ചിരുന്ന മദ്യകുപ്പികള്‍ മോഷ്ടിച്ച്‌ അരയില്‍ ഒളിപ്പിച്ചു. ശേഷം കടന്നു കളഞ്ഞു. രാത്രിയില്‍ കണക്ക് ക്ലോസ് ചെയ്യുമ്ബോഴാണ് മദ്യക്കുപ്പികള്‍ നഷ്ടമായത് ഉദ്യഗസ്ഥരുടെ ശ്രദ്ധയില്‍ പ്പെട്ടത്. ഇതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മാനേജരുടെ പരാതിയില്‍ കേസെടുത്ത പോലിസ് അന്വേഷണം ആരംഭിച്ചു.

7500ഓളം രൂപ വില വരുന്ന ഒന്‍പത് കുപ്പി വിദേശ മദ്യമാണ് പ്രതികള്‍ മോഷ്ടിച്ചത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. പ്രതികളെ തിരിച്ചറിഞ്ഞ പോലിസ് ജില്ലയ്ക്ക് പുറത്തും അന്വേഷണം വ്യാപിപ്പിച്ചു. തുടര്‍ന്നാണ് പ്രതികള്‍ എറണാകുളത്ത് ഒളിവില്‍ കഴിയുന്ന വിവരം ലഭിച്ചത്. തകഴി സ്വദേശി ഹരികൃഷ്ണന്‍, അമ്ബലപ്പുഴ സ്വദേശി പത്മകുമാര്‍ എന്നിവരെയാണ് അമ്ബലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *