ബെംഗളൂരു- കേരള ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം; തീയതിയും പുതിയ റൂട്ടും അറിയാം

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുമുള്ള ട്രെയിൻ സർവീസുകളില്‍ മാറ്റം.

ഹൊസൂർ യാർഡില്‍ ഇന്‍റർലോക്കിങ്ങിനു മുൻപും ശേഷവുമുള്ള നിർമ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന സാഹചര്യത്തിലാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള ട്രെയിൻ സർവീസുകളിലെ മാറ്റങ്ങള്‍ അറിയിച്ചത്.

ട്രെയിൻ സേവനങ്ങളുടെ വഴിതിരിച്ചുവിടല്‍, ട്രെയിൻ സർവീസുകളുടെ പുനഃക്രമീകരണം ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് അറിയിച്ചിരിക്കുന്നത്.

അതനുസരിച്ച്‌ എറണാകുളം- കെഎസ്‌ആർ ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ്, കെഎസ്‌ആർ ബെംഗളൂരു – എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസ് തിരുവനന്തപുംര നോർത്ത് (കൊച്ചുവേളി) – യശ്വന്ത്പൂർ ഗരീബ്രഥ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിനെയാണ് ബാധിക്കുക.

1. എറണാകുളം- കെഎസ്‌ആർ ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ്: രാവിലെ 9.10 ന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിൻ നമ്ബര്‍ 12678 എറണാകുളം- കെഎസ്‌ആർ ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ്, 2025 ജനുവരി 7,8 തിയതികളില്‍ സേലം, ജോലാർപേട്ടെ, ബംങ്കാരപ്പേട്ട്, കൃഷ്ണരാജപുരം, ബയ്യപ്പനഹള്ളി, ബെംഗളൂരു കന്‍റോണ്‍മെന്‍റ് വഴി യാത്ര വഴിതിരിച്ച്‌ വിടും. ധർമ്മപുരി, ഹൊസൂർ, കാർമലാരം എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കുകയും ചെയ്യും.

2. കെഎസ്‌ആർ ബെംഗളൂരു – എറണാകുളം ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ്: കെഎസ്‌ആർ ബെംഗളൂരുവില്‍ നിന്ന് രാവിലെ 6.10 ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 12677 കെഎസ്‌ആർ ബെംഗളൂരു – എറണാകുളം ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ് 2025 ജനുവരി 8,9 തിയതികളില്‍ ബെംഗളൂരു കന്‍റോണ്‍മെന്‍റ്, ബയ്യപ്പനഹള്ളി, കൃഷ്ണരാജപുരം, ബംങ്കാരപ്പേട്ട്, ജോലാർപേട്ടെ, സേലം വഴിതിരിച്ച്‌ വിടും. ധർമ്മപുരി, ഹൊസൂർ, കാർമലാരം എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കും.

3. ദാദാർ- തിരുനെല്‍വേലി എക്സ്പ്രസ്ര രാത്രി 9.30 ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 11021 ദാദാർ- തിരുനെല്‍വേലി എക്സ്പ്രസ് 2025 ജനുവരി 7 ന് എസ് എം വി ടി ബെംഗളൂരു, ബയ്യപ്പനഹള്ളി, കൃഷ്ണരാജപുരം, കുപ്പം, ജോലാർപെട്ടെ, സേലം വഴി യാത്ര വഴിതിരിച്ച്‌ വിടുകയും ഹൊസൂർ, ധർമ്മപുരി സ്റ്റോപ്പുകള്‍ ഒഴിവാക്കുകയും ചെയ്യും. 4. തിരുവനന്തപുരം നോർത്ത്- യശ്വന്തപൂർ ഗരീബ്രഥ് എക്സ്പ്രസ്:2025 ജനുവരി 8 ന് വൈകിട്ട് 5.00 മണിക്ക് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 12258 തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)- യശ്വന്തപൂർ ഗരീബ്രഥ് എക്സ്പ്രസ് സേലം, ജോലാർപേട്ടെ, ബംങ്കാരപ്പേട്ട്, കൃഷ്ണരാജപുരം, ബയ്യപ്പനഹള്ളി, എസ് എം വി ടി ബെംഗളൂരു , ബസവനവാഡി വഴി വഴിതിരിച്ച്‌ വിടു കയും ധർമ്മപുരി, ഹൊസൂർസ്റ്റോപ്പുകള്‍ ഒഴിവാക്കുകയും ചെയ്യും.

വന്ദേ ഭാരത് സർവീസില്‍ മാറ്റം:ഹൊസൂർ യാർഡിലെ ഇന്‍റർലോക്കിങ് പ്രവർത്തികള്‍ ഈ റൂട്ടിലെ വന്ദേ ഭാരത് ട്രെയിൻ സർവീസിനെയും ബാധിക്കും.

ട്രെയിൻ നമ്ബർ 20641 ബെംഗളൂരു കന്‍റോണ്‍മെന്‍റ് – കോയമ്ബത്തൂർ വന്ദേ ഭാരത് പത്ത് ദിവസം ബെംഗളൂരുവില്‍ നിന്ന് വൈകി പുറപ്പെടും.

ഡിസംബർ 23, 24,25, 27, 28, 31, 2025 ജനുവരി 1, 4,5,6 തിയതികളില്‍ ബെംഗളൂരു കന്‍റോണ്‍മെന്‍റില്‍ നി

Leave a Reply

Your email address will not be published. Required fields are marked *