ബെംഗളൂരുവില്‍ യുവതിയുടെ ദുരൂഹ മരണം ; പരാതി നല്‍കി ബന്ധുക്കള്‍

ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശിനിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍.

മുപ്പത്തഞ്ചുകാരിയായ സ്‌നേഹ രാജനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭര്‍ത്താവ് ഹരി എസ് പിള്ളയ്‌ക്കൊപ്പമായിരുന്നു ബെംഗളൂരുവില്‍ സ്‌നേഹ താമസിച്ചിരുന്നത്. മരണമറിഞ്ഞതിന് പിന്നാലെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സര്‍ജാദ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്.

ഐടി മേഖലയിലാണ് സ്‌നേഹയ്ക്ക് ജോലി. പത്തനംതിട്ട സ്വദേശിയായ ഭര്‍ത്താവ് ഹരി എസ് പിള്ളയ്ക്കും മകന്‍ ശിവാങ്ങിനുമൊപ്പം ബെംഗളൂരുവിലെ ഫ്‌ലാറ്റിലായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്‌നേഹ മരിച്ച വിവരം വീട്ടുകാരറിയുന്നത്.പ്രമേഹരോഗിയാണ് സ്‌നേഹ. കടുത്ത ഛര്‍ദിയെ തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആശുപത്രില്‍ പ്രവേശിപ്പിക്കുന്നത്.പിന്നീട് സ്‌നേഹ മരിച്ചുവെന്ന വിവരമാണ് ഹരി വീട്ടുകാരെ അറിയികുന്നത്.അതേസമയം ഗുരുതരാവസ്ഥയിലായ സ്‌നേഹയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് ഹരി വൈകിപ്പിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

മരണത്തില്‍ ദുരൂഹത തോന്നിയതോടെയാണ് ബന്ധുക്കള്‍ സര്‍ജാപൂര്‍ പൊലീസില്‍ പരാതിപ്പെട്ടത്.ബുധനാഴ്ച പുലര്‍ച്ചയാണ് സ്‌നേഹയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *