മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എല്‍.കെ.അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. രണ്ടു ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കയില്ലെന്നും നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
96-കാരനായ അദ്വാനി ന്യൂറോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ.വിനിത് സൂരിയുടെ മേല്‍നോട്ടത്തിലാണ് ചികിത്സയില്‍ കഴിയുന്നത്. ഈ വര്‍ഷം ആദ്യവും അദ്വാനിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു.