ബി.കെ. ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ സംരംഭമായ ബികെഡി എൻ.എസ്. നാച്ചുറൽസ് എന്ന സ്ഥാപനം പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂർ ശാന്തിനഗർ മനക്കൽ കടവിൽ പ്രവർത്തനമാരംഭിച്ചു.പുതുക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു

ബി.കെ. ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ സംരംഭമായ ബികെഡി എൻ.എസ്. നാച്ചുറൽസ് എന്ന സ്ഥാപനം പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂർ ശാന്തിനഗർ മനക്കൽ കടവിൽ പ്രവർത്തനമാരംഭിച്ചു.പുതുക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സ്വിച്ച് ഓൺ കർമ്മം വ്യവസായ വകുപ്പ് ബ്ലോക്ക് ഓഫീസർ സെബി നിർവ്വഹിച്ചു.
ബികെഡി ഗ്രൂപ്പ് ചെയർമാൻ പി.എസ്.ബിന്ദുകുട്ടൻ,
വൈസ് ചെയർപേഴ്‌സൺ പ്രവീണ വിജയൻ, മാനേജിംഗ് ഡയറക്ടർ ദിലീപ് ദാസ്, സിനിമ – സീരിയൽ നടൻ ആനന്ദ്, സ്നോപ്പി ബിന്ദു കുട്ടൻ, ജനറൽ മാനേജർ നാരായണൻകുട്ടി, വാർഡ് മെമ്പർ ടീന തോബി, സൊസൈറ്റിയിലെ ജീവനക്കാർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ബിസ്ലറി വാട്ടർ,49 തരം ജ്യൂസുകൾ എന്നിവയാണ് കമ്പനിയിൽ ഉൽപ്പാദിപ്പിക്കുന്നത്. തികച്ചും നാച്ചുറലായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ കേരളത്തിലുടനീളം വിപണിയിൽ ലഭ്യമാകുമെന്ന് ബികെഡി ഗ്രൂപ്പ് ചെയർമാൻ പി.എസ്.ബിന്ദു കുട്ടൻ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 6282901402 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്…

Leave a Reply

Your email address will not be published. Required fields are marked *