ബിഹാറില്‍ ആര്‍.ജെ.ഡി നേതാവ് വെടിയേറ്റു മരിച്ചു

ബിഹാറില്‍ ആർ.ജെ.ഡി നേതാവ് വെടിയേറ്റു മരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായ പങ്കജ് റായ് ആണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച വൈകിട്ട് വീടിന് സമീപത്തെ തുണിക്കടയില്‍ നില്‍ക്കുമ്ബോള്‍ മോട്ടോർസൈക്കിളില്‍ എത്തിയ മൂന്നംഗസംഘം പങ്കജ് റായിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെടാനായി വീടിനുള്ളിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ അക്രമികള്‍ അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

വെടിയൊച്ച കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും പങ്കജ് റായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ആർ.ജെ.ഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു.

”നിതീഷ് കുമാർ നയിക്കുന്ന എൻ.ഡി.എ ഗുണ്ടകള്‍ വാർഡ് കൗണ്‍സിലർ പങ്കജ് റായിയെ ചൊവ്വാഴ്ച രാത്രി വെടിവെച്ചു കൊലപ്പെടുത്തി. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും സമാധാനമായി ഉറങ്ങുമ്ബോള്‍ അവരുടെ ഗുണ്ടകള്‍ കലാപം നടത്തുകയാണ്”-തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *