ബില്‍ക്കിസ് ബാനോ കേസ്: പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കാതെ കോടതി, പിന്‍വലിച്ച്‌ പ്രതികള്‍

ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കാതെ സുപ്രീം കോടതി. ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പേരാണ് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.ഹര്‍ജി തീര്‍ത്തും തെറ്റാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പ്രതികളായ രാധേശ്യാം ഭഗവാന്‍ദാസ്, രാജുഭായ് ബാബുലാല്‍ സോണി എന്നിവരാണ് ജാമ്യഹര്‍ജയുമായി സുപ്രീം കോടതിയെ സമീപിച്ചത്.എന്നാല്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, പിവി സഞ്ജയ് കുമാര്‍ എന്നിവര്‍ പക്ഷേ ഹര്‍ജികള്‍ പരിഗണിക്കാന്‍ തയ്യാറായില്ല. എന്നാല്‍ അത്തരമൊരു ആനുകൂല്യം പ്രതികള്‍ക്ക് ലഭിക്കില്ലെന്ന് ജസ്റ്റിസുമാര്‍ അഭിപ്രായപ്പെട്ടത്. കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതികള്‍ രണ്ട്‌പേരും ഹര്‍ജികള്‍ പിന്‍വലിക്കുകയായിരുന്നു.നേരത്തെ ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ പ്രതികള്‍ക്കും ശിക്ഷാ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇത് റദ്ദാക്കിയിരുന്നു. ഗുജറാത്ത് സര്‍ക്കാരിന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ യാതൊരു അധികാരവുമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു.പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. പ്രതികള്‍ക്ക് വേണ്ടി റിഷി മല്‍ഹോത്രയാണ് ഇന്ന് കോടതിയില്‍ ഹാജരായത്. ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞതോടെ ഇവര്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *