ഹൈപ്പർടെൻഷനെ നിശ്ശബ്ദ കൊലയാളി എന്ന് വിളിക്കുന്നത് കാരണമില്ലാതെയല്ല. ഒരു നിശ്ചിത കാലയളവില്‍ ഉയർന്ന രക്തസമ്മർദ്ദം ശരീരത്തിൻ്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു, ഹൃദയാഘാതം, സ്ട്രോക്ക്, വൃക്ക തകരാർ തുടങ്ങി നിരവധി മാരക രോഗങ്ങള്‍ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകള്‍ വർഷങ്ങളോളം രോഗലക്ഷണങ്ങളൊന്നും കാണിക്കാറില്ല, അതുകൊണ്ടാണ് രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കുന്നത് നിർണായകമായത്, പ്രത്യേകിച്ച് ഒരു നിശ്ചിത പ്രായത്തിനുശേഷം. ബിപി വേണ്ട രീതിയില്‍ നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ ഇത് വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കയ്യും കണക്കുമില്ല.
സ്‌ട്രോക്ക്
ബിപി സ്‌ട്രോക്ക് പോലുളള പല രോഗങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്. ഇതിനാല്‍ ത്‌ന്നെ കൃത്യമായ രീതിയില്‍ ബിപി അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ നിയന്ത്രിച്ച് നിര്‍ത്തേണ്ടത് ആവശ്യമാണ.് സ്‌ട്രോക്ക് വന്നാല്‍ ശരീരം തളര്‍ന്ന് പോകാന്‍ വരെയുളള അവസ്ഥയുണ്ടാകുമെന്ന കാര്യവും ഓര്‍മ വേണം. ആരോഗ്യകരമായ ബിപി നില നിര്‍ത്തേണ്ടത് ഹൃദയാരോഗ്യത്തിന്റെ പ്രധാന ഘടകവുമാണ്.
പേര
ബിപി നിയന്ത്രണത്തിന് സഹായിക്കുന്ന ചില പ്രത്യേക വീട്ടുവൈദ്യങ്ങളുണ്ട്. ഇവ യാതൊരു ദോഷവും വരുത്താത്തവയാണ്. ഇതില്‍ ഒന്നാണ് പേരയ്ക്ക ഉപയോഗിച്ചുള്ള ഒന്ന്. പേരയ്ക്ക ആരോഗ്യകരമായ ഒരു ഫലമാണ്. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയ ഒന്നാണ് പേരയ്ക്ക. പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്.
ബിപി നിയന്ത്രിയ്ക്കാന്‍
പേരയ്ക്ക ബിപി നിയന്ത്രിയ്ക്കാന്‍ പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കാവുന്നതാണ്. ഇതിനായി വേണ്ടത് പഴുത്ത പേരയ്ക്കയല്ല, മൂക്കാത്ത പേരയ്ക്കയാണ്. ഇത് നല്ലതുപോലെ കഴുകി ചതച്ചെടുക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് ഇളക്കി അടച്ചു വയ്ക്കണം. രാത്രി മുഴുവന്‍ ഇത് ഇതേ രീതിയില്‍ അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ ഈ വെള്ളം ഊറ്റിയെടുത്ത് കുടിയ്ക്കുന്നത് നല്ലതാണ്.
പേരയില
പേരയ്ക്ക മാത്രമല്ല, പേരയില ഇട്ട് തിളപ്പിച്ച വെള്ളവും ബിപി നിയന്ത്രണത്തിന് നല്ലതാണ്. ബിപിയ്ക്കും കൊളസ്‌ട്രോളിനും പ്രമേഹ നിയന്ത്രണത്തിനുമെല്ലാം തന്നെ ഉപയോഗപ്രദമാണ് മുകളില്‍ പറഞ്ഞ പേരയ്ക്കാ വിദ്യ. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന, ഇതില്‍ ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി9 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. തടി കുറയ്ക്കാനും ഏറെ നല്ലതാണ് പേരയ്ക്ക.