ബിജെപി യുവ നേതാവിന് വെടിയേറ്റു ; സംഭവം നടന്നത് പോലീസുകാരുടെ മുന്നില്‍

മധ്യപ്രദേശിലെ ബിജെപി യുവനേതാവ് പ്രകാശ് യാദവിന് വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ വെടിയേറ്റതായി പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു.നാഗ്‌ജിരി പോലീസ് സ്‌റ്റേഷൻ പരിധിയില്‍ വരുന്ന ഹമുഖേഡിയില്‍ വച്ച്‌ പ്രകാശ് യാദവുമായി തർക്കത്തില്‍ ഏർപ്പെട്ടിരുന്ന വിരമിച്ച സൈനികനായ എസ്പി ഭഡോറിയ എന്നയാളാണ് നിറയൊഴിച്ചത്.പ്രകാശ് യാദവും എസ്പി ഭദോറിയയും തമ്മിലുള്ള സാമ്ബത്തിക തർക്കം അന്വേഷിക്കുന്നതിനാണ് പോലീസ് യാദവിന്റെ വീട്ടില്‍ എത്തിയതെന്ന് എസ്പി പ്രദീപ് ശർമ്മ പറഞ്ഞു. പോലീസ് എത്തിയതിന് തൊട്ടുപിന്നാലെ ലൈസൻസുള്ള പിസ്റ്റളുമായി മോട്ടോർ സൈക്കിളില്‍ എത്തിയ ഭഡോറിയ പോലീസുകാരുടെ മുന്നില്‍ വെച്ച്‌ യാദവിന് നേരെ വെടിയുതിർത്തു.വെടിയുണ്ട യാദവിന്റെ നെഞ്ചിന്റെ വലതുഭാഗത്താണ് പതിച്ചതെന്നും ശർമ്മ കൂട്ടിച്ചേർത്തു. നിലവില്‍ സഞ്ജീവനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.കൂടാതെ, കേസില്‍ കൂട്ടുപ്രതിയായ ഭദോറിയയുടെ മൂത്ത സഹോദരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഭഡോറിയയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഒരു സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും എസ്പി പരാമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *