ബാഴ്സലോണ സ്റ്റാര്‍ ഫോര്‍വേഡുകളായ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ലാമിന്‍ യമാല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇരുവർക്കും അന്താരാഷ്ട്ര മത്സരങ്ങള്‍ നഷ്ടമാകും.
റയല്‍ സോസിഡാഡില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ലെവന്‍ഡോവ്സ്‌കിക്ക് മുതുകിന് പരുക്കേറ്റിരുന്നു.
ലെവന്‍ഡോവ്സ്‌കിക്ക് മുതുകിനും അരക്കെട്ടിനും പ്രശ്നമുണ്ടെന്നും 10 ദിവസം വിശ്രമിക്കുമെന്നും ബാഴ്സലോണ പ്രസ്താവനയില്‍ പറഞ്ഞു. ഈ മത്സരത്തില്‍ ബാഴ്സ 1-0 എന്ന സ്കോറിന് തോറ്റിരുന്നു. പോര്‍ച്ചുഗലിനും സ്‌കോട്ട്ലന്‍ഡിനുമെതിരായ പോളണ്ടിന്റെ വരാനിരിക്കുന്ന നേഷന്‍സ് ലീഗ് മത്സരങ്ങള്‍ ലെവൻഡോസ്കിക്ക് നഷ്ടമാകും. എന്നാല്‍, നവംബര്‍ 23-ന് സെല്‍റ്റ വിഗോയില്‍ നടക്കുന്ന ബാഴ്സലോണയുടെ അടുത്ത ലീഗ് ഔട്ടിങിന് അദ്ദേഹം ടീമിനൊപ്പം ചേരും.
വലത് കണങ്കാലിന് പരുക്കേറ്റതിനെത്തുടര്‍ന്ന് സാന്‍ സെബാസ്റ്റ്യനില്‍ ഞായറാഴ്ച നടന്ന മത്സരം യമാലിന് നഷ്ടമായിരുന്നു. രണ്ടോ മൂന്നോ ആഴ്ച കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ക്ലബ് അറിയിച്ചു. വ്യാഴാഴ്ച ഡെന്‍മാര്‍ക്കിലും അടുത്ത തിങ്കളാഴ്ച സ്വിറ്റ്സര്‍ലന്‍ഡിനെതിരെയും നടക്കുന്ന സ്പെയിനിന്റെ മത്സരങ്ങളും ബാഴ്സയുടെ വിഗോയിലേക്കുള്ള യാത്രയും 17-കാരന് നഷ്ടമാകും.
നവംബര്‍ 26 ന് ബ്രെസ്റ്റിനെതിരായ ഹോം ചാമ്ബ്യന്‍സ് ലീഗ് മത്സരം, ലാസ് പാല്‍മാസുമായുള്ള ലാ ലിഗ മത്സരം എന്നിവയില്‍ യമാല്‍ ഉണ്ടാകുമോയെന്നത് സംശയത്തിലാണ്. ഈ സീസണില്‍ തന്റെ 15 മത്സരങ്ങളില്‍ ആറ് ഗോളുകള്‍ യമാല്‍ നേടിയിട്ടുണ്ട്. ലെവന്‍ഡോവ്സ്‌കിക്ക് 17 ഗോളുകള്‍ ഉണ്ട്. നിലവില്‍ ലാ ലിഗയിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോററാണ്.