ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ജോ ബൈഡന്‍

ബാള്‍ഡ് ഈഗിളിനെ അമേരിക്കയുടെ ദേശീയ പക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്‌മസ് രാവില്‍ പ്രസിഡൻ്റ് ജോ ബൈഡൻ, വെളുത്ത തലയും മഞ്ഞക്കൊക്കുകളുമുള്ള ഇരപിടിയൻ കഴുകനെ യുഎസിന്റെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കുന്ന നിയമത്തില്‍ ഒപ്പുവെച്ചു.

ബാള്‍ഡ് ഈഗിള്‍ തലമുറകളായി ശക്തിയുടെയും ധൈര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അമർത്യതയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. കൂടാതെ, മറ്റ് കഴുകന്മാരില്‍ നിന്ന് വ്യത്യസ്തമായി, ബാള്‍ഡ് ഈഗിള്‍ വടക്കേ അമേരിക്കയില്‍ മാത്രമാണ് കാണപ്പെടുന്നത്. 1782 മുതല്‍ യുഎസിന്റെ സീലിലും രേഖകളില്‍ ഉപയോഗിച്ചിരുന്ന ഈ പക്ഷി വർഷങ്ങളായി യുഎസിന്റെ ദേശീയ ചിഹ്നമാണ്. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്.

“ഏകദേശം 250 വർഷമായി, ഞങ്ങള്‍ കഴുകനെ ദേശീയ പക്ഷി എന്ന് വിളിച്ചിരുന്നു,എന്നാല്‍ ഇപ്പോള്‍ പദവി ഔദ്യോഗികമാണ്, മറ്റൊരു പക്ഷിയും ഈ കഴുകനെക്കാള്‍ ഈ പദവി അർഹിക്കുന്നില്ല.” ദേശീയ ഈഗിള്‍ സെൻ്ററിനായുള്ള നാഷണല്‍ ബേർഡ് ഇനിഷ്യേറ്റീവിന്റെ കോ-ചെയർ ജാക്ക് ഡേവിസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *