ദക്ഷിണ കൊറിയൻ സൈന്യം ഉത്തര കൊറിയ തങ്ങള്‍ക്കു നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി സ്ഥിരീകരിച്ചു.
ദക്ഷിണ കൊറിയൻ സൈനിക വക്താവ് പ്രസ്താവനയില്‍ അറിയിച്ചിട്ടുള്ളത് തിങ്കളാഴ്ച പുലർച്ചെ മിസൈല്‍ വിക്ഷേപിച്ചത് പത്തു മിനിറ്റുകളുടെ വ്യത്യാസത്തിലാണ് എന്നാണ്. ഇതേത്തുടർന്ന് സൈന്യം നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയിട്ടുണ്ടെന്ന് അറിയിച്ച ദക്ഷിണ കൊറിയൻ അധികൃതർ വിവരങ്ങള്‍ അമേരിക്കയ്ക്കും ജപ്പാനും കൈമാറിയിട്ടുണ്ടെന്നും വ്യക്തമാക്കി. വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചത് ഇരുവരും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്.