ബാലരാമപുരത്ത് നിന്ന് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് നിന്ന് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത.

കുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വെെരുദ്ധ്യങ്ങളേറെയെന്ന് പൊലീസ്. അമ്മയുടെ സഹോദരന്റെ മുറിയിലായിരുന്നു കുട്ടിയെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. 

കുട്ടിയെ കാണാതാകുന്നതിന് മുൻപ് അമ്മയുടെ സഹോദരൻ താമസിച്ചിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായി. ഈ മുറിയില്‍ നിന്ന് മണ്ണെണ്ണയുടെ ഗന്ധം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. 30 ലക്ഷം രൂപ കാണാനില്ലെന്ന് പറഞ്ഞ് രണ്ടുദിവസം മുൻപ് കുടുംബം വ്യാജ പരാതി നല്‍കിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. കൂടാതെ വീട്ടില്‍ കുരുക്കിട്ട നിലയില്‍ കയറുകളും കണ്ടെത്തി. ഇന്ന് കുട്ടിയുടെ മുത്തച്ഛൻ മരിച്ചതിന്റെ ചടങ്ങ് നടക്കുന്നതിനാല്‍ രാവിലെ ബന്ധുക്കള്‍ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് കുട്ടിയെ കാണാനില്ലെന്ന് മാതാവ് പറയുന്നത്.

കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ, അമ്മുമ്മ എന്നിവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *