ബന്ധുക്കള്‍ക്ക് ഇന്ന് അറിയിപ്പ് ലഭിക്കും ; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നീക്കത്തില്‍ സൈന്യം

അരനൂറ്റാണ്ടിന് ശേഷം മഞ്ഞുമലയില്‍ നിന്നും മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ശരീരം എന്ന് നാട്ടിലെത്തിക്കുമെന്നതില്‍ ബന്ധുക്കള്‍ക്ക് ഇന്ന് അറിയിപ്പ് ലഭിക്കും.

ഔദ്യോഗിക നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം.

1968 ല്‍ ഹിമാചല്‍ പ്രദേശിലെ റോത്തങ്ങ് പാസില്‍ ഉണ്ടായ വിമാന അപകടത്തിലാണ് ഇലന്തൂര്‍ സ്വദേശി ഒടാലില്‍ തോമസ് ചെറിയാന്‍ മരണമടഞ്ഞത്. നാലു സൈനികരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. 1968 ഫെബ്രുവരി 7 ന് ലഡാക്കില്‍ നടന്ന വിമാന അപകടത്തിലാണ് തോമസ് ചെറിയാനെ കാണാതായത്.

മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യന്‍ സൈന്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘമേറിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതാകുമ്ബോള്‍ 22 വയസ്സ് മാത്രമാണ് തോമസ് ചെറിയാന്റെ പ്രായം. വിമാന അപകടത്തില്‍ 102 പേര്‍ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *