ലാവ യുവ 4 (Lava Yuva 4) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ലാവ പുറത്തിറക്കിയ യുവ 3 യുടെ പിന്‍ഗാമിയായാണ് പുതിയ ലാവ യുവ 4 എത്തിയിരിക്കുന്നത്.
ഇത് ഒരു 4ജി സ്മാര്‍ട്ട്‌ഫോണ്‍ ആണ്. ലാവ യുവ 4-ന്റെ 64GB മോഡല്‍ 6,999 രൂപ പ്രാരംഭവിലയില്‍ എത്തുന്നു. ഗ്ലോസി വൈറ്റ്, ഗ്ലോസി പര്‍പ്പിള്‍, ഗ്ലോസി ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്. ഈ മാസം മുതല്‍ ലാവയുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്ന് ഈ ഫോണ്‍ വാങ്ങാനാകും. 1 വര്‍ഷത്തെ വാറന്റിയും വീട്ടിലെത്തിയുള്ള സൗജന്യ സര്‍വീസും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
90Hz റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് (1600 × 720 പിക്‌സലുകള്‍) HD+ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഒക്ടാ കോര്‍ യൂണിസോക് T606 (2x A75 1.6GHz + 6x A55 1.6GHz) 12nm പ്രൊസസര്‍ ആണ് ഈ 4ജി ഫോണിന്റെ കരുത്ത്. മാലി-G57 MC2 650MHz GPU, 4 ജിബി റാം, 64 ജിബി / 128 ജിബി യുഎഫ്‌എസ് 2.2 ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ലാവ യുവ 4-ല്‍ ഉണ്ട്. 4ജിബി റാമിന് പുറമേ, മുന്‍ മോഡലിലേത് പോലെ 4GB വെര്‍ച്വല്‍ റാമും ഇതില്‍ ഉണ്ട്. ക്യാമറകളുടെ കാര്യമെടുത്താല്‍ 50എംപി പിന്‍ ക്യാമറ, എല്‍ഇഡി ഫ്‌ലാഷ് എന്നിവ സഹിതമാണ് ലാവ യുവ 4 എത്തുന്നത്. ഫ്രണ്ടില്‍ സെല്‍ഫിക്കും മറ്റുമായി 8എംപി ക്യാമറയും നല്‍കിയിട്ടുണ്ട്.
ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. ആന്‍ഡ്രോയിഡ് 15 അടക്കമുള്ള ഒഎസ്, സുരക്ഷാ അപ്‌ഡേറ്റുകള്‍ ഈ ?ഫോണിന് കമ്ബനി ഉറപ്പുനല്‍കുന്നുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ആണ് ലാവ യുവ 4-ല്‍ ഉള്ളത്. ഇത് കൂടാതെ, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്‌എം റേഡിയോ എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 4G VoLTE, Wi-Fi 802.11 ac, Bluetooth 5.0, GPS + GLONASS, യുഎസ്ബി ടൈപ്പ് സി എന്നിവയൊക്കെയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകള്‍. ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5000mAh ബാറ്ററി, 10w ചാര്‍ജിംഗ് എന്നിവയും യുവ 4-ല്‍ ഉണ്ട്.