ബംഗ്ലാദേശിലെ സാഹചര്യം വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. ഇന്ന് രാവിലെ 10നാണ് യോഗം.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് സാഹചര്യം വിശദീകരിക്കുക.
ബംഗ്ലാദേശിലെ കലാപത്തിനു പിന്നാലെ രാജ്യത്തു നിന്ന് പലായനം ചെയ്ത മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ തുടരുകയാണ്. ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമസേനാ താവളത്തില്‍ ഇന്നലെ വൈകീട്ട് ആറോടെ ഇറങ്ങിയ ഹസീനയുടെ അടുത്ത നീക്കത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയില്‍ തുടരാനാണ് ഹസീന ഉദ്ദേശിക്കുന്നതെന്ന് സൂചനയുണ്ട്.
ഷെയ്ഖ് ഹസീനയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശിച്ചിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യ കാബിനറ്റ് സമിതി യോഗം ചേരുകയും ചെയ്തിരുന്നു.