മോഷ്ടാവെന്ന സംശയം മൂലം യുവാവിനെ മർദിച്ചു കൊന്നു. പശ്ചിമ ബംഗാളില്‍ ആണ് സംഭവം. കൊല്ലപ്പെട്ടത് അസ്ഗർ മൊല്ല എന്നയാളാണ്.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഫുല്‍ബാരിയിലെ താമസക്കാരനാണ് ഇയാള്‍. മർദനമേറ്റ് ഇയാള്‍ അബോധാവസ്ഥയിലായി. തുടർന്ന് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ മരണം സംഭവിച്ചു.
പോലീസ് അറിയിച്ചത് രണ്ടു പേരെ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തതയാണ്. സി സി ടി വിയില്‍ നിന്നും ഇയാളെ മർദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സമാനരീതിയിലുള്ള സംഭവങ്ങള്‍ അടുത്തിടെ ബംഗാളില്‍ നിരവധിയാണ്.