എംഡിഎംഎയുമായി രണ്ടു പേർ പിടിയില്‍. മലപ്പുറം സ്വദേശികളായ അഖില്‍, സലാഹുദ്ദീൻ എന്നിവരെയാണ് പിടികൂടിയത്.
തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാർ പരിശോധനയ്ക്കിടെയായിരുന്നു ഇരുവരും പിടിയിലായത്. ഇവരില്‍ നിന്ന് 380 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. (MDMA)
പ്രതികള്‍ ബംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് എംഡിഎംഎ കടത്തുകയായിരുന്നു എന്ന് എക്സൈസ് പറഞ്ഞു. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 50 ലക്ഷം രൂപയോളം വിലവരും.