കെമ്ബഗൗഡ ഇന്റർനാഷനല്‍ എയർപോർട്ടില്‍നിന്ന് ദമ്മാമിലേക്കും അമൃത്സറിലേക്കും പുതിയ സർവിസുകളവതരിപ്പിച്ച് എയർ ഇന്ത്യ.
ഡിസംബർ 27 മുതല്‍ തുടങ്ങുന്ന സർവിസുകളില്‍ അമൃത്സറിലേക്ക് ആഴ്ചയില്‍ നാലെണ്ണവും ദമ്മാമിലേക്ക് മൂന്നെണ്ണം വീതവുമാണ്. ഇവയിലേക്കുള്ള ബുക്കിങ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴി ആരംഭിച്ചു.
മംഗളൂരുവില്‍നിന്ന് പുണെ, ഡല്‍ഹി, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും അടുത്ത മാസം മുതല്‍ സർവിസുകളാരംഭിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കർണാടകയില്‍നിന്ന് വിവിധയിടങ്ങളിലേക്കായി നൂറോളം പുതിയ സർവിസുകള്‍ തുടങ്ങാനായിട്ടുണ്ടെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.