ചോറ് ബാക്കിവന്നാല്‍ പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് മിക്കവരുടെയും ശീലം. ചിലപ്പോള്‍ ആ ചോറ് ഉപയോഗിക്കാതെ കളയുകയും ചെയ്യും.
ചില സാധനങ്ങള്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ അതിന്റെ പോഷകഗുണങ്ങള്‍ നഷ്ടമാകുമെന്നാണ് പറയാറുള്ളത്. എന്നാല്‍ ഫ്രിഡ്ജില്‍ വെക്കുന്ന ചോറ് ഏറെ ആരോഗ്യഗുണങ്ങളുള്ളതാണെന്നാണ് വിദഗ്ധർ പറയുന്നത്.
അതതു ദിവസം പാകം ചെയ്യുന്ന ചോറിനേക്കാള്‍ ഗുണമുള്ളതാണത്രെ അത്. ഒരു രാത്രി മുഴുവൻ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ചോറില്‍ അടങ്ങിയിട്ടുള്ള അന്നജത്തിന് രൂപാന്തരം സംഭവിക്കും. അങ്ങനെ അത് കൂടുതല്‍ ആരോഗ്യപ്രദമായി മാറും.
മാത്രമല്ല, ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ചോറിന് ഗ്ലൈസിമിക് ഇൻഡക്സും താരതമ്യേന കുറവായിരിക്കും. പ്രമേഹ രോഗികള്‍ക്ക് ഏറെ ഫലപ്രദമാണിത്. 12 മുതല്‍ 24മണിക്കൂർ വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ചോറില്‍ ഗ്ലൂക്കോസിന്റെ അളവ് നന്നായി കുറയും. അത് റെസിസ്റ്റന്റ് സ്റ്റാർച്ച് ആയി മാറും. ഫൈബറുകളുടെ അതേ ഗുണമാണ് അത്തരം ചോറിനുണ്ടാവുകയെന്ന് ന്യൂട്രിഷ്യൻ വിദഗ്ധനായ രാള്‍സ്റ്റൻ ഡിസൂസ പറയുന്നു. കുടലിന്റെ ആരോഗ്യത്തിന് സഹായകമായ ബാക്ടീരിയകളും അടങ്ങിയതിനാല്‍ വൻകുടല്‍ അർബുദം പോലുള്ള രോഗങ്ങളെ തടയാനും സഹായിക്കുന്നു.
മാത്രമല്ല, ഫ്രിഡ്ജില്‍ വെച്ച ചോറ് എളുപ്പം ദഹിക്കുകയും ചെയ്യും. കാരണം വളരെ കുറഞ്ഞ കലോറിയായിരിക്കും അതിലുണ്ടാവുക. ഭാരം കുറക്കാനും ഇത്തരം ചോറ് സഹായിക്കും. ഫ്രിഡ്ജില്‍ വെച്ച ചോറ് വീണ്ടും തിളപ്പിക്കുമ്ബോള്‍ അതിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടില്ലെന്നും ഇദ്ദേഹം പറയുന്നു. ഇനി ഫ്രിഡ്ജില്‍ വെച്ച ചോറ് കളയുന്നവർ രണ്ടുവട്ടം ചിന്തിക്കുമല്ലോ.