നടൻ പൃഥ്വിരാജ് വാങ്ങിയ പ്രൊഫഷണല്‍ ടീമിന് ഫോഴ്‌സ കൊച്ചി എഫ്.സി എന്നു പേരിട്ടു. സാമൂഹികമാദ്ധ്യമങ്ങളിലൂടെ പൃഥ്വിരാജാണ് പേര് പ്രഖ്യാപിച്ചത്.
കേരള സൂപ്പർ ലീഗില്‍ കളിക്കുന്നതിനായി രൂപീകരിച്ച ക്ളബിന്റെ ഭൂരിപക്ഷ ഓഹരിയാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേർന്ന് വാങ്ങിയത്. ബിസിനസുകാരായ നസ്‌ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജല്‍ എന്നിവരാണ് സഹഉടമകള്‍. കേരള സൂപ്പർ ലീഗ് മത്സരങ്ങള്‍ ആഗസ്റ്റില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ആറു ക്ളബുകളാണ് മത്സരിക്കുന്നത്.