ഫോമിലേ മാറ്റം ; എല്ലാ ക്രെഡിറ്റും തന്റെ മാനേജര്‍ക്ക് എന്നു എന്‍സോ ഫെര്‍ണാണ്ടസ്

എൻസോ ഫെർണാണ്ടസ് ചെല്‍സിയില്‍ തൻ്റെ മുഴുവൻ കഴിവുകളും തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും എൻസോ മറെസ്കയുടെ കീഴില്‍ ശക്തമായ തുടക്കത്തിന് ശേഷം അത് ഉടന്‍ തന്നെ ഉണ്ടാകും എന്ന ശുഭാപ്തി വിശ്വാസം തനിക്ക് ഉണ്ട് എന്നു അറിയിച്ചു.2023 ജനുവരിയിലെ ഡെഡ്‌ലൈൻ ദിവസത്തില്‍ 126 മില്യണ്‍ ഡോളർ കരാറില്‍ ബെൻഫിക്കയില്‍ നിന്ന് ചെല്‍സി ഒപ്പിട്ടപ്പോള്‍ അർജൻ്റീന ഇൻ്റർനാഷണല്‍ പ്രീമിയർ ലീഗിലെ ഏറ്റവും ചെലവേറിയ കളിക്കാരനായി.സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ആദ്യ ആറ് മാസത്തെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം, ഫെർണാണ്ടസ് തൻ്റെ ആദ്യ സീസണില്‍ ഫോമിലേക്ക് ഉയരാന്‍ ഏറെ പാടുപ്പെട്ടു.

‘എന്റെ ചിലവ് ഏറിയ പ്രൈസ് ടാഗ് എന്നെ ഒരിക്കല്‍ പോലും പേടിപ്പിച്ചിട്ടില്ല.എന്നാല്‍ ഹെര്‍ണിയ വന്നതിനു ശേഷം മര്യാദക്ക് കളിയ്ക്കാന്‍ കഴിയാതെ പോയി.ഇത് എന്നെ ഏറെ വേവലാതി പെടുത്തി.ഇപ്പോഴത്തെ മാനേജര്‍ എന്നില്‍ നിന്നു എന്തു പ്രതീക്ഷിക്കുന്നു എന്നു കൃത്യമായി പറഞ്ഞു തന്നിട്ടുണ്ട്.അതിനാല്‍ എന്‍റെ പിച്ചിലെ കര്‍ത്തവ്യം അല്പം എളുപ്പം ആയി വരുന്നു.അദ്ദേഹത്തിന് കീഴില്‍ കളിച്ച്‌ കരിയര്‍ പീക്ക് എത്താന്‍ കഴിയും എന്ന ഉറപ്പ് എനിക്കു ഉണ്ട്.’എന്‍സൊ ഫെർണാണ്ടസ് ഇഎസ്പിഎന്നിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *