വില്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.എയും കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കീഴാറ്റിങ്ങല്‍ വില്ലേജില്‍ മുള്ളിയൻകാവ് ക്ഷേത്രത്തിന് സമീപം ലക്ഷ്മി ഭവനില്‍ മനോജ് (45)ആണ് പിടിയിലായത്.
കൊല്ലമ്ബുഴ മുതല്‍ കോരാണി വരെയുള്ള വിവിധ മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതി ലഹരിവസ്തുക്കള്‍ എത്തിച്ചത്. ഫോണ്‍ മുഖേന ഓർഡർ സ്വീകരിച്ചാണ് വില്പന. ദിവസങ്ങള്‍ക്കു മുമ്ബ്
ആറ്റിങ്ങല്‍ കരിച്ചിയില്‍ സ്വദേശിനിയായ അദ്ധ്യാപികയുടെ മകൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അദ്ധ്യാപിക ആറ്റിങ്ങല്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ നമ്ബർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അവനവഞ്ചേരി കൈരളി ജംഗ്ഷനില്‍ വച്ച് മനോജ് പിടിയിലാകുമ്ബോള്‍ 2.5 ഗ്രാം എം.ഡി.എം.എ, 70 ഗ്രാം കഞ്ചാവ് എന്നിവ കൈവശമുണ്ടായിരുന്നു. ആറ്റിങ്ങല്‍ എസ്.എച്ച്.ഒ ഗോപകുമാർ. ജി, എസ്.ഐമാരായ ജിഷ്ണു എം.എസ്, ബിജു.എ.ഹക്ക്, എ.എസ്.ഐ രാധാകൃഷ്ണൻ, എസ്.സി.പി.ഒമാരായ അനില്‍കുമാർ, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം ശരാശരി 25000 രൂപയുടെ മയക്കുമരുന്ന് മനോജ് വില്പന നടത്തുന്നതായി പൊലീസ് പറഞ്ഞു. ഇയാളില്‍നിന്നും മയക്കുമരുന്ന് തൂക്കി നല്‍കാനുപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.