അബൂദബി | വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും കൂടിക്കാഴ്ച നടത്തി.ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്തേണ്ടതിന്റെയും ആഗോളതലത്തില്‍ യു എ ഇയെ മികച്ച രാജ്യങ്ങളില്‍ സ്ഥാനം പിടിക്കാന്‍ ശ്രമിക്കുന്നതിന്റെയും പ്രാധാന്യം ശൈഖ് മുഹമ്മദ് എടുത്തുപറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതിനാണ് പ്രധാന ശ്രദ്ധ.പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് ദേശീയ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണം ത്വരിതപ്പെടുത്തണമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെയും നിലവിലുള്ള വികസന പദ്ധതികളെയും സംബന്ധിച്ച വിവിധ വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.