മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലില്‍ എത്തുന്ന മാർക്കോ’ എന്ന ചിത്രത്തിന്റെ ഗംഭീര ടീസർ പുറത്ത്.
യുവ താരങ്ങളില്‍ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിക്കുന്ന മാർക്കോ ലോകോത്തര നിലവാരത്തിലായിരിക്കും എത്തുന്നതെന്ന സൂചന നല്‍കുന്നുണ്ട് ടീസർ.ഉണ്ണി മുകുന്ദൻ സ്റ്റൈലിഷ് ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ഹെവി മാസ് ആക്ഷനുമായാണ് ഒരുങ്ങുന്നത് 5 ഭാഷകളില്‍ എത്തുന്ന മാർക്കോയുടെ സംഘട്ടനം ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ഉണ്ണി മുകുന്ദന് വില്ലനായി ജഗദീഷ് എത്തുന്നു.സിദ്ധിഖ്, ആൻസണ്‍ പോള്‍, കബീർ ദുഹാൻസിംഗ് , അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്നു.കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയുമുണ്ട്.
ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്,
പ്രൊഡക്ഷൻ കണ്ട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് : ബിനു മണമ്ബൂര്.ക്യൂബ്സ് എന്റർടെയ്ൻമെന്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് നിർമ്മാണം.വിതരണം ക്യൂബ്സ് എന്റർടെയ്ൻമെന്റ് ,
പി.ആർ.ഒ: ആതിര ദില്‍ജിത്ത്.