ചങ്ങനാശ്ശേരി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയില്‍ തൊഴിലവസരം. ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ജനുവരി 27ന് മുന്‍പായി തപാല്‍ മുഖേന അപേക്ഷിക്കണം
തസ്തിക & ഒഴിവ്
ഫസ്റ്റ്ട്രാക്ക് കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്.
പ്രായപരിധി
62 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത
നിയമ വകുപ്പില്‍ സമാന തസ്തികയിലോ ഉയര്‍ന്ന തസ്തികയിലോ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ല കോടതി, കളക്ടറേറ്റ് പിഒ, കോട്ടയം- 686002 എന്ന വിലാസത്തില്‍ ജനുവരി 27 വൈകീട്ട് 5 മണിക്ക് മുന്‍പായി അയക്കണം. കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം.
വിശദവിവരങ്ങള്‍ക്ക്: 0481 2563496 ല്‍ വിളിക്കുക. ഇ-മെയില്‍: [email protected]