പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് 9000ത്തിലധികം സീറ്റുകളുടെ കുറവ്

 പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി തുടരുകയാണ് സംസ്ഥാനത്ത്. ആകെ 57,712 അപേക്ഷകരുള്ള സംസ്ഥാനത്ത് മലപ്പുറത്ത് നിന്നുള്ളത് 16, 881 പേരാണ്.

പാലക്കാട് നിന്ന് 8,139 ഉം കോഴിക്കോട് നിന്ന് 7,192 ഉം വീതമാണ് അപേക്ഷകരുള്ളത്. 16,881 അപേക്ഷകരുള്ള മലപ്പുറത്ത് ബാക്കിയുള്ളത് 6937 സീറ്റുകള്‍ മാത്രമാണ്. 9000ത്തിലധികം സീറ്റുകളുടെ കുറവാണ് ഇവിടെയുള്ളത്. ഇന്നലെ സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷ നല്‍കാനുള്ള സമയം കഴിഞ്ഞിരുന്നു.

എന്നിട്ടും വിദ്യാഭ്യാസ വകുപ്പ് അപേക്ഷകളുടെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. മലബാറിലെ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സൂചനകളാണ് ഇന്ന് രാവിലെ പുറത്തു വന്ന റിപ്പോർട്ടുകള്‍ നല്‍കുന്നത്. സർക്കാർ അറിയിച്ചിരുന്നത് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുക അപേക്ഷകരുടെ എണ്ണം നോക്കിയാണെന്നാണ്. എന്നാല്‍, ഈ അവസരത്തില്‍ എല്ലാവർക്കും സീറ്റ് ലഭിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

ഇന്ന് സർക്കാർ പ്ലസ് വണ്‍ സീറ്റ്‌ പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച രണ്ടംഗ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതായിരിക്കും. ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത് മലപ്പുറത്തെ 24 സർക്കാർ സ്കൂളുകളിലെ പരിശോധന പൂർത്തിയാക്കിയ ശേഷമാണ്. ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിൻറ് ഡയറക്ടർ ആർ. സുരേഷ് കുമാർ, മലപ്പുറം ആർ ഡി ഡി ഡോ.

പി എം അനില്‍ എന്നിവരാണ് കമ്മീഷൻ അംഗങ്ങള്‍. ഇവർ റിപ്പോർട്ട് സമർപ്പിക്കുന്നത് തിരുവനന്തപുരത്തേക്ക് നേരിട്ടെത്തിയാണ്. റിപ്പോർട്ട് കൈമാറുന്നത് വിദ്യാഭ്യാസ മന്ത്രിക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *