ഇന്ന് നിയമസഭയില്‍ മലബാറില്‍ പ്ലസ് വണ്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകാൻ സാധ്യത.പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ശൂന്യവേളയ്ക്കു ശേഷം ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തുന്നതായിരിക്കും. മലബാറില്‍ പ്ലസ് വണ്ണിനു വിദ്യാർഥികള്‍ക്കു പ്രവേശനം ലഭിക്കാതെ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നതായി പരാതി ഉയർന്നിട്ടുണ്ടായിരുന്നു. മലപ്പുറം ജില്ലയിലാണ് ഇത്തരം പരാതികള്‍ ഏറെയും ഉയർന്നിരുന്നത്.ഇതിന്റെ പേരില്‍ പ്രതിപക്ഷ വിദ്യാർഥി സംഘടനകള്‍ പ്രതിഷേധിച്ചിട്ടുണ്ടായിരുന്നു. തുടർന്ന് ഇക്കാര്യം പഠിക്കാനായി രണ്ടംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഇവർ നല്‍കിയിരിക്കുന്ന ശിപാർശ 135 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാനാണ്.