ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ കപ്പേളയ്‍ക്ക് ശേഷം മുഹമ്മദ് മുസ്‍തഫ സംവിധാനം ചെയ്ത മുറ ഒടിടിയിലേക്ക് . ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
യുവ നടൻമാര്‍ പ്രധാന കഥാപാത്രമായ ചിത്രമാണ് മുറ.
സുരാജ് വെഞ്ഞാറമൂട് വില്ലൻ കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട് എന്നതും പ്രധാന ആകര്‍ഷണമാണ്. പക്വതയാര്‍ന്ന നോട്ടംകൊണ്ടും സംഭാഷണങ്ങളിലെ മോഡലേഷനാലും കഥാപാത്രത്തെ ഉയിര്‍ക്കൊള്ളുന്നു നടൻ സുരാജ് വെഞ്ഞാറമൂട്. കണ്ണൻ നായരുടെ കഥാപാത്രവും സുരാജിനൊപ്പം സിനിമയില്‍ പക്വതയോടെയുണ്ട്. നാല് കൗമാരക്കാരും സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു. അനന്തുവും സജിയും മനുവും മനാഫുമാണ് സിനിമയുടെ നെടുംതൂണുകള്‍. ഹൃന്ദു ഹരൂണ്‍, ജോബിൻദാസ് തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ യദു കൃഷ്‍ണയും അനുജിത്തും വേഷമിട്ടിരിക്കുന്നു. ആക്ഷനിലും വൈകാരിക രംഗങ്ങളിലും ഇവര്‍ സിനിമയില്‍ മികച്ചുനില്‍ക്കുന്നു. ഇമോഷണലായും പ്രേക്ഷകരുമായി കണ്ണിചേര്‍ക്കാൻ നാല് താരങ്ങളുടെ പ്രകടനങ്ങള്‍ക്കും സാധിക്കുന്നുണ്ട് എന്നതിനാല്‍ മലയാള സിനിമയുടെ ഭാവിയില്‍ ഇവരുമുണ്ടായേക്കാം. മാലാ പാര്‍വതി ഗ്യാംഗ്സ്റ്റര്‍ നേതാവായ കഥാപാത്രം രമയെ തീക്ഷ്‍ണതയോടെ പകര്‍ത്തിയിരിക്കുന്നു മുറയില്‍.
തിരുവനന്തപുരത്തെ പ്രാദേശികതയിലൂന്നിയുള്ള സിനിമയാണ് മുറ. കൗമാരം മറികടക്കാനൊരുങ്ങുന്ന നാല് യുവാക്കളുടെ കഥാപാത്രങ്ങളാണ് മുറയുടെ കേന്ദ്ര ബിന്ദുവായി നില്‍ക്കുന്നത്. എങ്ങനെയാണ് അവര്‍ ക്വട്ടേഷൻ ഗ്യാംഗിന്റെ ഭാഗമാകുന്നത് എന്നും പിന്നീട് പ്രതികാരം വീട്ടുന്നതെന്നും പറയുകയാണ് മുറ. ഭാഷയിലടക്കം പ്രാദേശിക ശൈലിയെ മുറുക്കിയൊരുക്കിയിരിക്കുന്നതെങ്കിലും ഒടിടിയിലും സ്വീകരിക്കപ്പെടുമെന്നാണ് കരുതുന്നത്.
ഫാസില്‍ നാസറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ക്രിസ്റ്റി ജോബിയാണ് സംഗീത സംവിധാനം